മാന്നാർ: സിഗരറ്റ് നൽകാത്തതിന്‍റെ പേരിൽ കടയുടമയായ വീട്ടമ്മയെ മർദിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മാന്നാർ കുരട്ടിശ്ശേരി മണലിൽതറയിൽ വീട്ടിൽ സുഭാഷിനെയാണ് (മണിക്കുട്ടൻ -48) പൊലീസ് അറസ്റ്റ് ചെയ്തത്. മാന്നാർ വള്ളക്കാലി വീയപുരം റോഡിൽ കുരട്ടിശ്ശേരി പാവുക്കര കടപ്രമഠം ജങ്ഷനിലെ മഹാവിഷ്ണു സ്റ്റോഴ്സ് ഉടമ മാന്നാർ വിഷവർശ്ശേരിക്കര പടിഞ്ഞാറേക്കര വീട്ടിൽ സനൽകുമാറിന്റെ ഭാര്യ തുളസിയെയാണ് (52) മർദിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. കടയിലെത്തി സിഗരറ്റ് ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്ന് പറഞ്ഞതോടെ അസഭ്യം പറഞ്ഞ് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. മാന്നാർ എസ്.എച്ച്.ഒ ജി. സുരേഷ് കുമാർ, എസ്.ഐ അനിൽകുമാർ, അഡിഷനൽ എസ്.ഐമാരായ മധുസൂദനൻ, ബിന്ദു, പൊലീസ് ഓഫിസർമാരായ മധു, സജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.