അരൂർ: എഴുപുന്ന നീണ്ടകരയിലെ കോടന്തുരുത്ത് പഞ്ചായത്ത് പരിധിയിലെ റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ദലീമ ജോജോ എം.എൽ.എക്ക് ഭീമഹരജി നൽകി. 15 വർഷമായി അറ്റകുറ്റപ്പണികളൊന്നും നടത്താതെ താറുമാറായ റോഡ് നന്നാക്കുന്നതിനായി ഒരു കിലോമീറ്റർ റോഡിലെ കുഴികളിൽ ദീപം തെളിക്കൽ സമരം ഉൾപ്പെടെ പ്രക്ഷോഭ സമരങ്ങളും 'നീണ്ടകര നമ്മുടെ ഗ്രാമം കൂട്ടായ്മ' നടത്തിയിരുന്നു. നിലവിലെ അവസ്ഥക്ക് മാറ്റമില്ലെങ്കിൽ പഞ്ചായത്ത് ഉപരോധം ഉൾപ്പെടെയുള്ള പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നമ്മുടെ ഗ്രാമം പ്രവർത്തകർ മുന്നറിയിപ്പുനൽകി. ചിത്രം നീണ്ടകര നമ്മുടെ ഗ്രാമം കൂട്ടായ്മ ദലീമ എം.എൽ.എക്ക് ഭീമഹരജി നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.