അരൂരിൽ പകൽവീട് ഉണരുന്നു

അരൂർ: പലകുറി ഉദ്ഘാടനം ചെയ്തിട്ടും പ്രവർത്തനം ആരംഭിക്കാത്ത പകൽവീട് പ്രവർത്തന സജ്ജമാക്കാൻ അരൂർ ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. പകൽസമയങ്ങളിൽ വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന പ്രായമായവരുടെ സംരക്ഷണമാണ്​ പകൽവീടുകൊണ്ട് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പഞ്ചായത്തിന്‍റെ 22 വാർഡുകളിലും പകൽവീട്ടിൽ എത്താൻ ആഗ്രഹിക്കുന്ന പ്രായമായവരെ കണ്ടെത്തുകയാണ് ആദ്യദൗത്യം. വാഹനസൗകര്യവും ആഹാരവും മരുന്നും വയോജനങ്ങളെ പരിപാലിക്കാൻ പരിശീലനം നേടിയവരുടെ സേവനവും ഉറപ്പാക്കേണ്ടതുണ്ട്​. ഏറെ ശ്രദ്ധയും ഉത്തരവാദിത്തവും വേണ്ട പകൽവീടിന്‍റെ തുടർപ്രവർത്തനങ്ങളെക്കുറിച്ച് സമഗ്ര ആലോചന അടുത്ത ദിവസംതന്നെ നടക്കുമെന്നാണ് പഞ്ചായത്ത് അധികാരികൾ പറയുന്നത്. പള്ളിയറക്കാവ് റോഡിൽ സർക്കാർ ഹോമിയോ ഡിസ്പെൻസറി നിലനിൽക്കുന്ന കോമ്പൗണ്ടിലാണ് പകൽവീട് സ്ഥിതിചെയ്യുന്നത്. ഭാവന സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്, അരൂർ ഗ്രാമപഞ്ചായത്തിന് സംഭാവന ചെയ്തതാണ് ക്ലബിന്‍റെ 10 സൻെറ് സ്ഥലം. സ്ഥലം ലഭിച്ചിട്ട് 20 വർഷം കഴിയുമ്പോഴും നല്ലരീതിയിൽ സ്ഥലം ഉപയോഗിക്കാൻ നാളിതുവരെ പഞ്ചായത്തിന് കഴിഞ്ഞില്ല എന്നത് വിമർശനത്തിനിടയാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.