​കോവിഡ്​: വയോജനങ്ങളും രോഗികളും ജാഗ്രത പുലർത്തണം

ആലപ്പുഴ: ജില്ലയില്‍ കോവിഡ് ബാധിച്ച്​ മരിക്കുന്നവരിൽ 60 വയസ്സിന്​ മുകളിലുള്ളവരും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവരും കൂടുതലായി ഉള്‍പ്പെടുന്നതിനാല്‍ രണ്ടുവിഭാഗങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 50 വയസ്സിനുമുകളില്‍ പ്രായമുള്ളവരും പ്രമേഹം, രക്തസമ്മർദം, വൃക്കരോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയവക്ക്​ ചികിത്സയിലിരിക്കുന്നവരും ജലദോഷം, ക്ഷീണം മറ്റ് അസ്വസ്ഥകള്‍ എന്നിവ നേരിയ തോതില്‍ ഉണ്ടായാല്‍ ഉടൻ കോവിഡ് പരിശോധനക്ക്​ വിധേയരാകണം. കോവിഡ് സ്ഥിരീകരിച്ചാല്‍ ആശുപത്രികളില്‍ ചികിത്സ തേടണം. വയോജനങ്ങൾക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കും കോവിഡുമായി ബന്ധപ്പെട്ട സങ്കീർണതകളുണ്ടായാല്‍ യഥാസമയം ചികിത്സ ഉറപ്പാക്കാൻ ആശുപത്രിയില്‍ കഴിയേണ്ടത് അനിവാര്യമാണ്. ഇവരുടെ ആരോഗ്യസ്ഥിതി വീട്ടിലെ മറ്റ് അംഗങ്ങള്‍ നിരീക്ഷിക്കുകയും യഥാസമയം പരിശോധനയും കിടത്തിച്ചികിത്സയും ഉറപ്പാക്കുകയും വേണമെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. തോമസ്​ ഐസക്കിന്​ 'ഫ്രണ്ട്​ ഓഫ് ആലപ്പുഴ' അവാർഡ്​ ആലപ്പുഴ: വൈ.എം.സി.എ അങ്കണത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രഥമ 'ഫ്രണ്ട്​ ഓഫ് ആലപ്പുഴ വൈ.എം.സി.എ അവാര്‍ഡ് മുൻമ​ന്ത്രി തോമസ്​ ഐസക്കിന്​ സമ്മാനിച്ചു. ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപ്പറമ്പില്‍ മെമന്‍റോ കൈമാറി. ജസ്​റ്റിസ് ജെ.ബി. കോശി പൊന്നാട അണിയിച്ചു. പ്രസിഡന്റ് മൈക്കിള്‍ മത്തായി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.