കോവിഡ്​ പരിശോധന കുറഞ്ഞു; ആന്‍റിജൻ ടെസ്റ്റ്​ കിറ്റ്​ വിൽപന വർധിച്ചു

ആലപ്പുഴ: സർക്കാർ മേഖലയിൽ കോവിഡ് പരിശോധനകേന്ദ്രങ്ങൾ കുറഞ്ഞതോടെ ആൻറിജൻ ടെസ്​റ്റ്​ കിറ്റ്​ വിൽപന കൂടുന്നു. പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവർ കോവിഡ് ബാധിച്ചോയെന്നറിയാനും ആശുപത്രികളിലെയും ലബോറട്ടറികളിലെയും തിരക്ക്​ ഒഴിവാക്കാനുമാണ്​ കിറ്റ്​ വാങ്ങുന്നത്​. ആന്‍റിജൻ പരിശോധന കിറ്റ്​ വാങ്ങാൻ നിരവധിപേർ വരുന്നു​ന്നുണ്ടെന്ന്​ മെഡിക്കൽ ഷോപ്പ്​ ഉടമകൾ പറഞ്ഞു. രോഗവ്യാപനം വർധിച്ചതോടെ സ്വകാര്യലാബുകളിൽ വൻതിരക്കാണ്​. പരിശോധനഫലം കിട്ടാനും ദിവസങ്ങളെടുക്കുന്ന സ്ഥിതിയാണ്. നിലവിൽ ഏഴ് കമ്പനികൾക്കാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അംഗീകാരമുള്ളത്. 250-300 രൂപവരെ വിലയുള്ള കിറ്റ് ഉപയോഗിച്ച് 15 മുതൽ 30 വരെ മിനിറ്റിനുള്ളിൽ പരിശോധനഫലമറിയാൻ കഴിയും. ആന്‍റിജൻ കിറ്റ് വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പ് ആവശ്യമില്ല. ഓൺലൈനിലും ടെസ്റ്റ്​ കിറ്റുകൾ ലഭ്യമാണ്. രണ്ടുവയസ്സ് മുതലുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്നതും 18 വയസ്സിന് മുകളിലുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്നതും എന്നിങ്ങനെ രണ്ടുതരത്തിലാണ് ഓൺലൈനിൽ ലഭിക്കുന്നത്. ബഫർ ട്യൂബ്, അണുവിമുക്ത നാസൽ സ്വാബ് സിറിൽ, ഡിസ്പോസബിൾ ബാഗ്, നിർദേശമടങ്ങിയ കുറിപ്പ് എന്നിവയാണ് ആന്റിജൻ പരിശോധന കിറ്റിലുണ്ടാകുന്നത്. സ്വകാര്യ ലാബുകളിലും കിറ്റ് വാങ്ങി സ്വയം പരിശോധിക്കുന്നതിന്‍റെയും ഫലം സർക്കാറിനെ അറിയിക്കണമെന്നാണ് നിയമം. എന്നാൽ, സ്വയം പരിശോധിച്ച് ഫലം പോസിറ്റിവാകുന്നവരിൽ പലരും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കാറില്ല. കോവിഡാനന്തര ആരോഗ്യപ്രശ്നം; ഫോൺ-ഇൻ പരിപാടി ഇന്ന്​ ആലപ്പുഴ: കോവിഡാനന്തര ആരോഗ്യപ്രശ്നത്തിൽ ആലപ്പുഴ നഗരസഭ ഞായറാഴ്ച രാവിലെ 10 മുതൽ 12വരെ ഫോൺ-ഇൻ പരിപാടി നടത്തും. വണ്ടാനം മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. പത്മകുമാർ സംശയങ്ങൾക്ക് മറുപടി പറയും. ഫോൺ: 902099 6060.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.