അരൂർ: കണ്ടെയ്നർ ലോറിയുടെ പിന്നിൽ മത്സ്യം കയറ്റിയ ഇൻസുലേറ്റഡ് ലോറി ഇടിച്ച് ഡ്രൈവർ മലപ്പുറം തിരൂർ സ്വദേശി ഫൈസലിന് (35) ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ ചന്തിരൂരിൽ ശനിയാഴ്ച പുലർച്ചയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്നർ ലോറി നിയന്ത്രണം തെറ്റി തൊട്ടടുത്ത ട്രാൻസ്ഫോർമറിൻെറ സുരക്ഷിത വലയത്തിൽ ഇടിച്ചുനിന്നു. കായംകുളത്തുനിന്ന് അയല കയറ്റി തിരൂരിലേക്ക് പോകുകയായിരുന്നു ലോറി. കാബിനിലെ പിൻസീറ്റിൽ ഉറങ്ങിക്കിടന്നതിനാൽ ക്ലീനർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു. photo APG acci കണ്ടെയ്നറിനു പിന്നിലിടിച്ച് തകർന്ന ലോറിയുടെ മുൻഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.