പ്രതീകാത്മക ചിത്രം

എസ്.എസ്.എൽ.സി: ജില്ലക്ക് 99.63 ശതമാനം വിജയം; സംസ്ഥാനത്ത് നാലാമത്

ആലപ്പുഴ: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് 99.63 ശതമാനം മിന്നും വിജയം. ജില്ലയിൽ 10,221 ആൺകുട്ടികളും 10,021 പെൺകുട്ടികളും ഉൾപ്പെടെ 20,242 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 10,178 ആൺകുട്ടികളും 9989 പെൺകുട്ടികളും ഉൾപ്പെടെ 20167 പേർ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞവർഷം ജില്ലയിൽ 99.7 ശതമാനമായിരുന്നു വിജയം. അതിൽനിന്ന് 0.07 ശതമാനത്തിന്‍റെ നേരിയ കുറവുണ്ട്. എ പ്ലസുകാരുടെ എണ്ണത്തിലും വർധനയില്ല. വിജയശതമാനത്തിൽ സംസ്ഥാനത്ത് ജില്ലക്ക് നാലാംസ്ഥാനമുണ്ട്. കഴിഞ്ഞ തവണയും ഇതേ സ്ഥാനംതന്നെയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കുറവ് വിദ്യാര്‍ഥികൾ പരീക്ഷയെഴുതിയ കുട്ടനാട് (1787) മുഴുവൻ പേരെയും വിജയിപ്പിച്ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള (100) വിദ്യാഭ്യാസ ജില്ലയായി. കഴിഞ്ഞ തവണയും നൂറുശതമാനം വിജയം നേടി കുട്ടനാട് ജില്ലക്ക് തിളക്കം കൂട്ടിയിരുന്നു.

എല്ലാ വിഷയത്തിനും എ പ്ലസ് വിജയം നേടിയത് 1588 വിദ്യാർഥികളാണ്. ഇതിൽ 556 ആൺകുട്ടികളും 1032 പെൺകുട്ടികളുമുണ്ട്. കഴിഞ്ഞവർഷം എ പ്ലസ് നേടിയവരുടെ എണ്ണം 3384 ആയിരുന്നു. ഇതിൽനിന്ന് 1,796 എ പ്ലസുകാരാണ് കുറഞ്ഞത്. ജില്ലയിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ കുട്ടനാട് വിദ്യാഭ്യാസ ജില്ല ഒന്നാമതെത്തി. ഇവിടെ 100 ശതമാനമാണ് വിജയം. 918 ആൺകുട്ടികളും 869 പെൺകുട്ടികളും ഉൾപ്പെടെ പരീക്ഷയെഴുതിയ 1787 കുട്ടികളും ഉപരിപഠനത്തിന് യോഗ്യതനേടി. 99.83 വിജയശതമാനം നേടിയ മാവേലിക്കര വിദ്യാഭ്യാസ ജില്ലക്കാണ് രണ്ടാംസ്ഥാനം. 6466 വിദ്യാർഥികളിൽ 3303 ആൺകുട്ടികളും 3163 പെൺകുട്ടികളും യോഗ്യതനേടി. 99.53 വിജയംനേടിയ ചേർത്തലക്കാണ് മൂന്നാംസ്ഥാനം. ഇവിടെ 3074 ആൺകുട്ടികളും 2905 പെൺകുട്ടികളും ഉൾപ്പെടെ 5979 പേരാണ് വിജയിച്ചത്. 99.4 വിജയശതമാനവുമായി ആലപ്പുഴ വിദ്യാഭ്യാസ ജില്ലക്കാണ് നാലാംസ്ഥാനം. ഉപരിപഠനത്തിന് 2883 ആൺകുട്ടികളും 3052 പെൺകുട്ടികളും അടക്കം 5935 പേർ യോഗ്യത നേടി.

ജില്ലയിൽ 1558 എ പ്ലസ്

ആലപ്പുഴ: ജില്ലയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത് 1558 വിദ്യാർഥികൾ. ഇതിൽ 556 ആൺകുട്ടികളും 1032 പെൺകുട്ടികളുമുണ്ട്. എ പ്ലസ് നേട്ടത്തിൽ കഴിഞ്ഞവർഷത്തേക്കാൾ ജില്ലക്ക് വലിയ ഇടിവുണ്ടായി. കഴിഞ്ഞവർഷം 3384 എ പ്ലസുകാരുടെ തിളക്കമുണ്ടായിരുന്നു. അതിൽനിന്ന് ഇക്കുറി 1,796 പേരാണ് കുറഞ്ഞത്. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസുകാർ (668). കുറവ് നൂറുശതമാനം വിജയംനേടിയ കുട്ടനാടും (177).

Tags:    
News Summary - SSLC District scores 99.63 percent; ranks fourth in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.