ആലപ്പുഴ ആശ്രമം ജങ്ഷനിൽ ‘കേരളത്തിന്റെ ക്യാപ്ടൻ’ എന്ന തലക്കെട്ടിൽ കെ.സി. വേണുഗോപാലിന് അനുകൂലമായി ഉയർന്ന ഫ്ലക്സ് ബോർഡ്
മുഖ്യമന്ത്രിപദം; ആലപ്പുഴയിൽ കെ.സി. വേണുഗോപാലിന് അനുകൂലമായി ഫ്ലക്സ് ബോർഡ്
ആലപ്പുഴ: മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ എ.ഐ.സി.സി വിലക്ക് ലംഘിച്ച് ആലപ്പുഴയിൽ കെ.സി. വേണുഗോപാലിന് അനുകൂലമായി ഫ്ലക്സ് ബോർഡ്. ആലപ്പുഴ ആശ്രമം ജങ്ഷനിലാണ് ‘കേരളത്തിന്റെ ക്യാപ്ടൻ കെ.സി’ എന്ന തലക്കെട്ടിൽ പുതിയ ഫ്ലക്സ് ബോർഡ് ഉയർന്നത്.
ഹൈകമാൻഡ് നിർദേശത്തെത്തുടർന്ന് കഴിഞ്ഞദിവസം സ്ഥാപിച്ച ഫ്ലക്സ് ബാനറുകൾ നീക്കിയതിന് പിന്നാലെയാണ് കെ.സിക്കായി പുതിയ ഫ്ലക്സ് ഉയർന്നത്.
കഴിഞ്ഞദിവസം കാഞ്ഞിരംചിറയിൽ വി.ഡി. സതീശന് അനൂകൂലിച്ച് ഫ്ലക്സ് ബോർഡ് ഉയർന്നിരുന്നു. നേരത്തെ ഡി.സി.സി ഓഫിസിന് മുന്നിലടക്കം നഗരത്തിൽ അഞ്ചിടത്ത് കെ.സി. വേണുഗോപാലിനെതിരെ ഫ്ലക്സുകൾ ഉയർന്നു.
കെ.സി.യുടെ സ്വന്തംതട്ടകത്തിൽ പ്രതിഷേധമുയർന്നതോടെ ഫ്ലക്സ് വലിച്ചുകീറിയും അഴിച്ചുമാറ്റിയും കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.