അ​രൂ​രി​ൽ റെ​യി​ൽ​വേ​ക്ക്​ സ​മാ​ന്ത​ര​മാ​യി പൂ​ഴി നി​ര​ത്തി​യ​പ്പോ​ൾ

റെയിൽവേ പാത ഇരട്ടിപ്പിക്കൽ​; പൊ​തു​തോ​ടു​ക​ൾ നി​ക​ത്തുന്നതിൽ വ്യാപക ആശങ്ക

അ​രൂ​ർ: അ​രൂ​രി​ൽ തീ​ര​ദേ​ശ റെ​യി​ൽ​വേ​യി​ൽ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്​ മൂ​ലം പൊ​തു​തോ​ടു​ക​ൾ അ​ട​യു​ന്ന​തി​ൽ​ നാ​ട്ടു​കാ​ർ ക​ടു​ത്ത ആ​ശ​ങ്ക​യി​ൽ. ഇ​വി​ടെ ജോ​ലി​ക​ൾ ത​കൃ​തി​യാ​യി മു​ന്നേ​റു​ക​യാ​ണ്.

അ​രൂ​ർ-​തു​റ​വൂ​ർ പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ൾ പൂ​ഴി​യ​ടി​ക്ക​ൽ ന​ട​ക്കു​ക​യാ​ണ്. പാ​ത ഇ​ര​ട്ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​രൂ​രി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മാ​ന്ത​ര​മാ​യി മ​ണ്ണ് നി​ര​ത്ത​ൽ ന​ട​ക്കു​ന്നു​ണ്ട്.

അ​രൂ​ർ കെ​ൽ​ട്രോ​ൺ റോ​ഡ് ലെ​വ​ൽ ക്രോ​സി​നും ആ​ഞ്ഞി​ലി​ക്കാ​ട് റോ​ഡ് ലെ​വ​ൽ ക്രോ​സി​നും ഇ​ട​യി​ൽ മ​ണ്ണ് ഇ​ടു​ന്ന​ത് തു​ട​രു​ക​യാ​ണ്. റെ​യി​ൽ​വേ​ക്ക്​ താ​ഴെ ഈ ​ഭാ​ഗ​ത്ത് അ​ഞ്ചി​ല​ധി​കം പൊ​തു​തോ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്ന് പ്ര​ദേ​ശ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു. അ​തെ​ല്ലാം നി​ക​ത്തി​യ​താ​യി ഇ​വ​ർ പ​രാ​തി​പ്പെ​ടു​ന്നു.

തീ​ര​ദേ​ശ റെ​യി​ൽ​വേ സ്ഥാ​പി​ത​മാ​യ 1989ൽ ​എ​ല്ലാ തോ​ടു​ക​ളും നീ​ർ​ച്ചാ​ലു​ക​ളും നി​ല​നി​ർ​ത്തി​ത്ത​ന്നെ​യാ​ണ് റെ​യി​ൽ​വേ പ​ണി​ക​ൾ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​ര​ട്ടി​പ്പി​ക്ക​ൽ ജോ​ലി​ക​ൾ ന​ട​ക്കു​മ്പോ​ൾ ജ​ല​നി​ർ​ഗ​മ​ന മാ​ർ​ഗ​ങ്ങ​ൾ അ​ട​ക്കു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​താ​യാ​ൽ മ​ഴ ശ​ക്ത​മാ​കു​ന്ന സ​മ​യ​ത്ത് പ്ര​ദേ​ശ​മാ​കെ വെ​ള്ള​ത്തി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.

ര​ണ്ടു​ദി​വ​സം തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്താ​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു​ന്ന റെ​യി​ൽ​വേ​ക്ക്​ കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള വാ​ർ​ഡു​ക​ളി​ൽ ഇ​ത്ത​വ​ണ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു മെ​ന്ന് നാ​ട്ടു​കാ​ർ ഭ​യ​പ്പെ​ടു​ന്നു.

അ​തു​പോ​ലെ റെ​യി​ൽ​വേ​ക്ക്​ താ​ഴെ സ്ഥി​തി ചെ​യ്യു​ന്ന ജ​പ്പാ​ൻ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ നി​ര​ത്തു​ന്ന മ​ണ്ണി​ന​ടി​യി​ൽ പെ​ട്ടു​പോ​യാ​ൽ റെ​യി​ൽ​വേ​ക്ക്​ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള​വ​രു​ടെ കു​ടി​വെ​ള്ളം മു​ട്ടു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​വ​ർ. റെ​യി​ൽ​വേ​യു​ടെ പ​ണി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ പ്രാ​ദേ​ശി​ക പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യേ​ണ്ട​താ​യി​രു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. 

Tags:    
News Summary - Final lane doubling; Widespread concern over filling public drains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.