അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ങ്ങു​ന്ന ‘പൊ​തു​ഇ​ട’​ത്തി​ലെ വാ​ക്ക്​​വേ

അരൂരിലെ ‘പൊതുഇടം’ ഇന്ന് തുറക്കും

അരൂർ: അരൂർ ഗ്രാമപഞ്ചായത്തിലെ ‘പൊതുഇടം’ വെള്ളിയാഴ്ച തുറക്കും. 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി 1.23 കോടി രൂപയോളം ചെലവഴിച്ച് നിർമിച്ച പൊതുഇടത്തിൽ ഓപൺ എയർ സ്റ്റേജ്, മിനി പാർക്ക്, ടേക് എ ബ്രേക്ക് കംഫർട്ട് സ്റ്റേഷൻ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. എരിയകുളവും നവീകരിച്ചു.

അഞ്ചിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും.കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ കളിച്ചുല്ലസിക്കാനും ദീർഘദൂര യാത്രികർക്ക് വിശ്രമിക്കാനും ‘ടേക് എ ബ്രേക്ക്’ പദ്ധതിയും സഫലമാവുകയാണ്. കോഫി ഷോപ്പും ഇവിടെ സജീവമാകും.

ഉദ്ഘാടനത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 10 മുതൽ അരൂരിലെ കുടുംബശ്രീ നാടൻ ഭക്ഷ്യമേള ഒരുക്കും. വൈകീട്ട് മൂന്ന് മുതൽ ഗായകരായ പി.കെ. മനോഹരൻ, വി.കെ. ഉല്ലാസ്, ടി.കെ. ശരവണൻ എന്നിവരുടെ നേതൃത്വത്തിൽ ഗാനസദ്യ. ഉദ്ഘാടന ശേഷം കൊച്ചിൻ ഹരിശ്രീയുടെ കോമഡി ഷോയുമുണ്ട്.

എ.എം. ആരിഫ് എം.പി, ദലീമ ജോജോ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്‍റ് എം.പി. ബിജു, പഞ്ചായത്ത് അംഗങ്ങളായ സീനത്ത് ഷിഹാബുദ്ദീൻ, ബി.കെ. ഉദയകുമാർ, എ.എ. അലക്സ്, അമ്പിളി ഷിബു, ആശ ഷീലൻ, സന്ധ്യ ശ്രീജൻ, പഞ്ചായത്ത് അസി. സെക്രട്ടറി ശ്യാം കുമാർ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ങ്ങു​ന്ന ‘പൊ​തു​ഇ​ട’​ത്തി​ലെ വാ​ക്ക്​​വേ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.