അരൂർ: കൊലപാതകം, ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് ശിക്ഷ അനുഭവിച്ച് വന്നവരെ ശിക്ഷ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ജയിൽ മോചിതരാക്കിയത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയും സ്ത്രീ സമൂഹത്തോടുള്ള അനീതിയുമാണെന്ന് എം.ജി.എം മർക്കസുദ്ദഅവ സൗത്ത് സോൺ സംഘടിപ്പിച്ച നിസ്‌വ പരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടന സ്ത്രീ സമൂഹത്തിന് നൽകിയ സുരക്ഷിതത്വവും നിർഭയജീവിത സാഹചര്യവും ഇല്ലാതാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ജനാധിപത്യ മതേതര കക്ഷികളും സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും രംഗത്ത് വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ.എൻ.എം മർക്കസുദ്ദവ സൗത്ത് സോൺ സെക്രട്ടറി സലീം കരുനാഗപ്പള്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.ജി.എം സൗത്ത് സോൺ പ്രസിഡൻറ് സഫല നസീർ അധ്യക്ഷത വഹിച്ചു. കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി സുബൈർ അരൂർ, എം.ജി.എം സംസ്ഥാന വൈസ് പ്രസിഡന്‍റ് ഖദീജ കൊച്ചി എന്നിവർ പ്രസംഗിച്ചു. ഡോ.അബ്ദുൽ മജീദ്, ഡോ.ഹിലാൽ അയിരൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. എം.ജി.എം സൗത്ത് സോൺ സെക്രട്ടറി നക്സി സുനീർ സ്വാഗതവും ഷൈനി ഷമീർ നന്ദിയും പറഞ്ഞു. apl arur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.