എക്സ്കവേറ്ററും ലോറികളും പിടിച്ചെടുത്തു ചാരുംമൂട്: അനധികൃത മണ്ണെടുപ്പിനെതിരെ കർശന നടപടികളുമായി നൂറനാട് പൊലീസ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഒരു എക്സ്കവേറ്ററും 15 ലോറികളും പിടിച്ചെടുത്തു. താമരക്കുളം കൊട്ടക്കാട്ടുശ്ശേരിയിൽനിന്ന് ജിയോളജിയുടെ പാസോ മറ്റ് അനുബന്ധ രേഖകളോ ഇല്ലാതെ മണ്ണ് ഖനനം ചെയ്ത് കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് ഒരു എക്സ്കവേറ്ററും രണ്ട് ടിപ്പർ ലോറികളും വെള്ളിയാഴ്ച പുലർച്ച പിടിച്ചെടുത്തത്. സി.ഐ ആർ. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. പത്തനാപുരം ഭാഗത്തുനിന്ന് പാസില്ലാതെ വന്ന മൂന്ന് ടോറസും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 15 ലോറികളാണ് പിടിച്ചെടുത്തത്. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധന തുടരുമെന്ന് സി.ഐ പറഞ്ഞു. പിടിച്ചെടുത്ത വാഹനങ്ങൾ ജിയോളജി ഉദ്യോഗസ്ഥർക്ക് കൈമാറി. ഫോട്ടോ: അനധികൃതമായി മണ്ണെടുത്ത് കടത്തുന്നതിനിടെ നൂറനാട് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.