സമൃദ്ധി നാട്ടുപീടിക തുറന്നു

തുറന്നത്​ സംസ്ഥാനത്തെ ആദ്യകേന്ദ്രം ആലപ്പുഴ: കണ്ടെയ്നർ മാതൃകയിലുള്ള സംഭരണ സംസ്കരണ വിപണന കേന്ദ്രമായ സമൃദ്ധി നാട്ടുപീടികയുടെ സംസ്ഥാനതല ഉദ്ഘാടനം വെട്ടക്കല്‍ കാര്‍ഷിക സഹകരണ ബാങ്ക് അങ്കണത്തില്‍ മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ഇത്തരം 32 വിപണന കേന്ദ്രങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കാർഷികോൽപന്നങ്ങളുടെ സംഭരണം, വിപണനം, മൂല്യവർധിത ഉൽപന്നങ്ങളുടെ സംസ്കരണം എന്നിവക്ക്​ ഈ സാമ്പത്തിക വർഷം 100 കോടിയാണ് കൃഷി വകുപ്പ് മാറ്റിവെച്ചിട്ടുള്ളത്​. കൃഷിവകുപ്പിന്‍റെ 50 ശതമാനം ധനസഹായത്തോടെ വെട്ടയ്ക്കൽ കാർഷിക സഹകരണ ബാങ്കാണ് ആദ്യ കേന്ദ്രം നടത്തുന്നത്. കെ.എല്‍.ഡി.സിയുടെ ചുമതലയിൽ നിര്‍മാണം പൂർത്തിയാക്കിയ സമൃദ്ധി നാട്ടുപീടികയുടെ നടത്തിപ്പുചുമതല ഹോർട്ടി കോർപ്പിനാണ്. ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപന കെ.എല്‍.ഡി.സി ചെയർമാൻ പി.വി. സത്യനേശൻ നിർവഹിച്ചു. APL samrthi nattupeedika സമൃദ്ധി നാട്ടുപീടികയുടെ ഉദ്ഘാടനം വെട്ടക്കല്‍ കാര്‍ഷിക സഹകരണ ബാങ്ക് അങ്കണത്തില്‍ മന്ത്രി പി. പ്രസാദ് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.