അരൂർ പൊലീസ് സ്റ്റേഷന് എഴുപുന്നയിൽ സ്ഥലം കണ്ടെത്തും -പ്രസിഡന്‍റ്​

അരൂർ: അരൂർ പൊലീസ് സ്റ്റേഷന് എഴുപുന്നയിൽ സ്ഥലം കണ്ടെത്തുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ആർ.പ്രദീപ്. അരൂരിൽ സ്റ്റേഷൻ നിർമിക്കാൻ സർക്കാർ ബജറ്റിൽ തുകമാറ്റിവെച്ചിട്ട് വർഷങ്ങളായി. വിവിധ സർക്കാർ വകുപ്പുകൾക്ക്​ കീഴിൽ നിരവധി സ്ഥലങ്ങൾ അരൂരിൽ ഉണ്ടെങ്കിലും പൊലീസ് സ്റ്റേഷന് സ്ഥലം കണ്ടെത്തുന്നതിൽ തർക്കം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ടവർക്ക് സമ്മതമെങ്കിൽ എഴുപുന്ന പഞ്ചായത്ത്​ അതിർത്തിയിൽ സ്റ്റേഷന് സ്ഥലം കണ്ടെത്താൻ തയാറാണെന്ന് ആർ. പ്രദീപ് വ്യക്​തമാക്കുന്നത്. അരൂർ, എഴുപുന്ന പഞ്ചായത്ത് പ്രദേശങ്ങൾ അരൂർ പൊലീസ് സ്റ്റേഷന്റെ അധികാര പരിധിയിലാണ്. അരൂരിലെ പൊലീസ് സ്റ്റേഷൻ കെട്ടിടം തകർന്നതിനെ തുടർന്ന് നിലവിൽ ചന്തിരൂരിലെ വാടക കെട്ടിടത്തിലാണ്​ സ്​റ്റേഷൻ പ്രവർത്തിക്കുന്നത്​. ചന്തിരൂരിൽ പ്രവർത്തിക്കുന്ന അരൂർ പൊലീസ് സ്റ്റേഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.