മാന്നാർ: മാന്നാറിൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തി. സൂപ്രണ്ട് എൻ. സുനിൽകുമാർ, ജീവനക്കാരായ ജയചന്ദ്രൻ, സുരേഷ്, മനു, ഹരിത സേനാംഗങ്ങൾ തുടങ്ങിയവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിൽ കടകളിൽനിന്ന് പ്ലാസ്റ്റിക് കവറുകൾ പിടിച്ചെടുത്തു. വ്യാപാര സ്ഥാപനങ്ങിലെ ശുചിത്വം, ലൈസൻസ് എന്നിവയും പരിശോധിച്ചു. ഇനി നടക്കുന്ന പരിശോധനയിൽ പ്ലാസ്റ്റിക് ഉപയോഗം കണ്ടുപിടിച്ചാൽ വൻപിഴ ചുമത്തുമെന്ന് സൂപ്രണ്ട് സുനിൽകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.