കായംകുളം: സൗഹൃദ സന്ദേശവുമായി ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭ സംഗമം മാതൃകയായി. ജമാഅത്ത് പരിധിയിൽ എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ജാതിമത ഭേദമന്യേ ആദരിച്ചു. നേരത്തേ പള്ളിമുറ്റത്ത് നിർധന കുടുംബാംഗമായ ഹിന്ദു യുവതിയുടെ വിവാഹം നടത്തിയും ഇവർ മാതൃകയായി. മദ്റസ ഹാളിൽ നടന്ന ചടങ്ങ് ഡിവൈ.എസ്.പി അലക്സ് ബേബി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജമാഅത്ത് സെക്രട്ടറി നുജുമുദ്ദീൻ ആലുംമൂട്ടിൽ, ചീഫ് ഇമാം റിയാസുദ്ദീൻ ഫൈസി, യൂസഫ് കുഞ്ഞ് മുഹമ്മദ്ഷരീഫ്, അയ്യൂബ് ഹസൻകുഞ്ഞ്, ഹഫീസ്, ഹംസ, മുഹമ്മദ്കുഞ്ഞ്, യൂനുസ് കുട്ടി എന്നിവർ സംസാരിച്ചു ചിത്രം: APLKY1CHERAVALLI ചേരാവള്ളി ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച അവാർഡുദാനം ഡിവൈ.എസ്.പി അലക്സ് ബേബി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.