നന്ദുവിന്‍റെ മരണം: പുന്നപ്ര പൊലീസ്​ സ്​റ്റേഷനിലേക്ക്​ യൂത്ത്​ കോൺഗ്രസ്​ മാർച്ച്​

അമ്പലപ്പുഴ: ജില്ലയിലെ കഞ്ചാവ് മയക്കുമരുന്ന് മാഫിയകളെ സംരക്ഷിക്കുന്നത് ഡി​.വൈ.എഫ്​.ഐ ആണെന്ന്​ യൂത്ത് കോൺഗ്രസ്​ സംസ്ഥാന ജന. സെക്രട്ടറി ബിനു ചുള്ളിയിൽ ആരോപിച്ചു. നന്ദുവിന്‍റെ ദുരൂഹമരണത്തിൽ അ​ന്വേഷണം ആവശ്യ​പ്പെട്ട്​ യൂത്ത് കോൺഗ്രസ്​ അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി പുന്നപ്ര പൊലീസ്​ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.വൈ.എഫ്​.ഐ കഞ്ചാവ് മാഫിയ സഖ്യത്തിന്‍റെ അവസാന ഇരയാണ് പുന്നപ്രയിലെ നന്ദുവിന്‍റെ മരണം. മരണമൊഴി പോലെ അവസാനമായി തന്‍റെ വീട്ടുകാരോട് ഫോണിൽ സംസാരിച്ച നന്ദു തന്നെ ക്രൂരമായി മർദിച്ച കഞ്ചാവ് മാഫിയക്ക് നേതൃത്വം നൽകിയ ഡി.വൈ.എഫ്​.ഐ ക്വട്ടേഷൻ സംഘാംഗങ്ങളുടെ പേരുപറഞ്ഞിട്ടും യഥാർഥ പ്രതികളെ ചോദ്യം ചെയ്യുവാനും അറസ്റ്റ്​ ചെയ്യാനും കൃത്യമായ അന്വേഷണം നടത്താനും പൊലീസ്​ തയാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലം പ്രസിഡന്‍റ്​ കെ.നൂറുദ്ദീൻ കോയ അധ്യക്ഷത വഹിച്ചു. ജി. ജിനേശ്, റിനു ബൂട്ടോ, നിസാർ വെള്ളാപ്പള്ളി, അൻസിൽ ജലീൽ, അഫ്സൽ കാസിം, വിശാഖ് വിജയൻ, നായിഫ് നാസർ, അൻഷാദ് മഹ്ബൂബ്​, മണികണ്ഠൻ, മനുമഹീന്ദ്രൻ, അനുരാജ്, ഷാരോൺ, തൻസിൽ,യാസിൻ, അർജുൻ,അലൻ, വിഷ്ണു എന്നിവർ നേതൃത്വം നൽകി. APL youth congress march നന്ദുവിന്‍റെ ദുരൂഹമരണത്തിന്‍റെ അ​ന്വേഷണം ആവശ്യ​പ്പെട്ട്​ യൂത്ത് കോൺഗ്രസ്​ അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി പുന്നപ്ര പൊലീസ്​ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഹൗസ് ബോട്ടുകൾ മാറ്റണം ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്കായി മത്സര ട്രാക്ക് ആഴംകൂട്ടി ക്ലിയർ ചെയ്യാനും ട്രാക്കിൽ കുറ്റി അടിക്കാനും പുന്നമട സ്റ്റാർട്ടിങ്​ പോയന്റ് മുതൽ ഫിനിഷിങ്​ പോയൻറ് വരെയുള്ള എല്ലാ ഹൗസ് ബോട്ടുകളും വെള്ളിയാഴ്ച രാവിലെ മുതൽ സെപ്റ്റംബർ നാലിന് വൈകുന്നേരം ഏഴുവരെ മാറ്റി പാർക്ക് ചെയ്യണമെന്ന് ഇൻഫ്രാസ്ട്രക്​ചർ കമ്മിറ്റി കൺവീനറായ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ബിനു ബേബി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.