മാന്നാർ: കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലുണ്ടായ കൃഷിനാശം തിട്ടപ്പെടുത്തി നഷ്ടപരിഹാരം നൽകണമെന്ന് കിസാൻ ജനത സംസ്ഥാന പ്രസിഡന്‍റ് പ്രഫ. വി. മാധവൻപിള്ള ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി സംഘടിപ്പിച്ച കർഷക ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് വി.എൻ. ഹരിദാസ് അധ്യക്ഷതവഹിച്ചു. മികച്ച കർഷകരായ ടി. വനജ അമ്പലപ്പുഴ(നെൽകർഷക), എം.ജി. ഹരിക്കുട്ടൻ ചെങ്ങന്നൂർ (ക്ഷീരകർഷകൻ), ആന്‍റണി സി.വർഗീസ് ചേർത്തല(കേരകർഷകൻ) എന്നിവരെ എൽ.ജെ.ഡി ജില്ല പ്രസിഡന്‍റ് ജി. ശശിധരപ്പണിക്കർ ആദരിച്ചു. എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, സംസ്ഥാന കൗൺസിൽ അംഗം പ്രഫ. എസ്.കെ. ഗോവിന്ദൻകുട്ടി കാർണവർ, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻ സി.അറവന്തറ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.