അരൂർ: കൈതപ്പുഴ കായലിലെ ജലോത്സവത്തിന് അരൂർ ഒരുങ്ങി. വള്ളംകളിയുടെ മുന്നോടിയായി പ്രമോ ഗാനം പുറത്തുവിട്ടു. രണ്ടുദിവസം കൊണ്ട് വലിയ സ്വീകാര്യതയാണ് അഞ്ച് മിനിറ്റ് 20 സെക്കൻഡുള്ള പാട്ടിന് ലഭിച്ചത്. സുനിലാണ് ഗാനരചന നിർവഹിച്ചത്. ഏരൂർ ജീവൻദാസ് ചിട്ടപ്പെടുത്തിയ ഗാനം പാടിയിരിക്കുന്നത് പിന്നണി ഗായകൻ ഗണേഷ് സുന്ദരമാണ്. കൂടെ പാടിയത് അഭയരാജ്, ഹേമരാജ്, ഏരൂർ രാജീവ്, ഐശ്വര്യ, അഭിര എന്നിവരും. മനോഹരമായ ദൃശ്യങ്ങളോടെ പുറത്തിറങ്ങിയ ഗാനം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 21ന് അരൂക്കുറ്റി ഫെറി യുവജന സമിതി ആഭിമുഖ്യത്തിൽ കൈതപ്പുഴ കായലിലാണ് മത്സരം. 18ന് ചിത്രരചന മത്സരവും 19ന് നാടൻപാട്ട് മത്സരവും ഇരുപതിന് സാംസ്കാരിക ഘോഷയാത്രയും നടക്കും. അരൂർ വിജയാംബിക വായനശാലയിൽനിന്നാണ് സാംസ്കാരിക ഘോഷയാത്ര. 30 മുതൽ 35 പേർ വരെ പങ്കെടുക്കുന്ന ഇരുട്ടുകുത്തി വിഭാഗത്തിൽ എ ഗ്രേഡ് വള്ളങ്ങളും 20 മുതൽ 25വരെ തുഴക്കാർ പങ്കെടുക്കുന്ന ബിഗ്രേഡ് വള്ളങ്ങളും ഉൾപ്പെടെ 16 വള്ളങ്ങളാണ് മത്സരിക്കുന്നത്. 21ന് രാവിലെ 11ന് മന്ത്രി പി. രാജീവ് വള്ളംകളി ഉദ്ഘാടനം ചെയ്യും. ദലീമ ജോജോ എം.എൽ.എ അധ്യക്ഷത വഹിക്കും. ആരിഫ് എം.പി ഫ്ലാഗ് ഓഫ് ചെയ്യും. അരൂക്കുറ്റി പാലത്തിൻെറ താഴെയാണ് ഫിനിഷിങ് പോയൻറ്. നാലു ട്രാക്കിലായി 850 മീറ്റർ ദൂരമാണ് വള്ളങ്ങൾ തടയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.