കായംകുളം: സ്വാതന്ത്ര്യം വികലമാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി അർധരാത്രി ഭരണഘടന സംരക്ഷണ സംഗമം നടത്തി ഒരാഴ്ച നീളുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പ്രസിഡന്‍റ് സൽമാൻ പൊന്നേറ്റിൽ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി എം. നൗഫൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞക്ക് നേതൃത്വം നൽകി. നോർത്ത് മണ്ഡലം പ്രസിഡന്റ് അഫ്സൽ പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു. പ്രഭാതഭക്ഷണ വിതരണം കായംകുളം: താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും പ്രഭാതഭക്ഷണം വിതരണം ചെയ്താണ് അർബൻ സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചത്. സൂപ്രണ്ട് ഡോ. മനോജ് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്‍റ് അഡ്വ. യു. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.