ഇടവകദിനം ആഘോഷിച്ചു

തുറവൂർ: 'ബഥേൽ 2022' പേരിൽ മനക്കോടം സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ ഇടവകദിനം ആഘോഷിച്ചു. പ്രാർഥന വിരുന്നിൽ ആലപ്പുഴ രൂപത മതബോധന ഡയറക്ടർ ഫാ. സോളമൻ ചാരങ്കാട്ട് നേതൃത്വം നൽകി. സാംസ്കാരിക സമ്മേളനം ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. ജോയി പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ, വാർഡ് മെംബർമാരായ ദിനേശൻ, സരൂൺ, ഇടവക വികാരി ഫാ. ഫ്രാൻസിസ് കൈതവളപ്പിൽ, ജനറൽ കൺവീനർ ജോബാനന്ദ് കുന്നേൽ അഡ്വ. എഡ്വേർഡ് പുത്തൻവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു. പടം : മനക്കോടം സെന്റ് ജോർജ് ഫൊറോന ദേവാലയത്തിന്‍റെ ഇടവകദിന ആഘോഷം ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു apl church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.