ആലപ്പുഴ പ്രസ്‌ക്ലബ് കുടുംബസംഗമം

ആലപ്പുഴ: ആലപ്പുഴ പ്രസ്‌ക്ലബ്​ കുടുംബസംഗമവും സ്വാതന്ത്ര്യദിനാഘോഷവും മന്ത്രി പി. പ്രസാദ്​ ഉദ്​ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് എസ്. സജിത്​ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ, ജില്ല പൊലീസ് ചീഫ് ജി. ജയ്‌ദേവ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ റീഗോ രാജു, റോയി പി. തിയോച്ചന്‍, ഹാരിസ് രാജ, പ്രസ്‌ക്ലബ് ട്രഷറര്‍ അമൃതരാജ്, വൈസ് പ്രസിഡന്റുമാരായ സന്തോഷ് ജോസഫ്, ശരണ്യ സ്‌നേഹജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു. സമാപന സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. APL pressclub kudumbasangamam ആലപ്പുഴ പ്രസ്‌ക്ലബ്​ കുടുംബസംഗമവും സ്വാതന്ത്ര്യദിനാഘോഷവും മന്ത്രി പി. പ്രസാദ്​ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.