പൂച്ചാക്കൽ: പഞ്ചായത്തുകളിൽ ദേശീയപതാകയുടെ ക്ഷാമം അധ്യാപകരെയും രക്ഷിതാക്കളെയും വലച്ചു. കുടുംബശ്രീ വഴി ആവശ്യമായ പതാക വിതരണം ചെയ്യുമെന്ന് പഞ്ചായത്തുകൾ പറഞ്ഞിരുന്നെങ്കിലും അവസാന സമയം അത് ലഭിക്കാതിരുന്നതാണ് പ്രശ്നമായത്. കുടുംബശ്രീ ജില്ല മിഷനിൽനിന്ന് പഞ്ചായത്തുകൾ ഓർഡർ ചെയ്ത എണ്ണം പതാക ലഭിച്ചില്ലെന്നും ലഭിച്ചതിൽ അധികവും വിതരണ യോഗ്യമല്ലാതിരുന്നുമെന്നുമാണ് ബന്ധപ്പെട്ടവർ പറഞ്ഞത്. സ്കൂളുകളിൽ വിതരണം ചെയ്യാനാവശ്യമായ പതാക ലഭിക്കാതായത് പഞ്ചായത്ത് അധികാരികളും സ്കൂൾ അധികാരികളും തമ്മിൽ വാക്തർക്കങ്ങൾക്കിടയാക്കി. വീടുകളിൽ ഉയർത്താൻ പതാക ലഭിക്കാതായതോടെ രക്ഷിതാക്കൾ പതാകക്കായി നെട്ടോട്ടമോടാൻ തുടങ്ങി. പഞ്ചായത്തുകൾ ആവശ്യത്തിന് പതാക വിതരണം ചെയ്യുന്നുണ്ട് എന്നറിഞ്ഞതോടെ കടക്കാരും ആവശ്യത്തിന് സ്റ്റോക്ക് എടുക്കാത്തതാണ് പതാക ക്ഷാമം രൂക്ഷമാക്കിയത്. കടകളാകട്ടെ പതാക ക്ഷാമം മുതലാക്കി വിലക്കൂട്ടിയതും ആവശ്യക്കാരെ വലച്ചു. പതാക ക്ഷാമംമൂലം കടകളിൽ വിൽപനയോഗ്യമല്ലാതെ മാറ്റിവെച്ച പതാകപോലും നല്ല വിലയ്ക്ക് ജനങ്ങൾ വാങ്ങേണ്ട അവസ്ഥയും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.