വിദ്യാര്‍ഥികള്‍ക്ക് എം.എല്‍.എയുടെ അനുമോദനം

മാവേലിക്കര: കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ എം.എസ്. അരുണ്‍കുമാര്‍ എം.എൽ.എ അനുമോദിക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും ആഗസ്റ്റ് 20ന് മുമ്പ് എം.എല്‍.എ ഓഫിസില്‍ നല്‍കണം. കോവിഡ് സാഹചര്യത്തില്‍ ചടങ്ങ് മാറ്റിവെച്ചത് കാരണം കഴിഞ്ഞ വര്‍ഷം അനുമോദനം ലഭിക്കാതെ പോയ വിദ്യാര്‍ഥികള്‍ക്കും സെപ്റ്റംബറിൽ നടക്കുന്ന ചടങ്ങില്‍ ഉപഹാരം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 6235210121, 8111861106.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.