ജി.സുധാകരന്‍ ആശുപത്രി വിട്ടു

ആലപ്പുഴ: ചികിത്സയിലായിരുന്ന മുന്‍ മന്ത്രി . രണ്ടാഴ്ച വിശ്രമത്തിന് ശേഷം ആഗസ്റ്റ് 15 മുതൽ പൊതുപരിപാടികളിൽ സജീവമാകും. കാർത്തികപ്പള്ളിയിലുള്ള ഡോ. റാവുവിന്റെ ജയകൃഷ്ണ ഫാർമസിയിൽ മൂന്ന്​ ആഴ്ചത്തെ ആയുർവേദ ചികിത്സക്ക്​ ശേഷമാണ് അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയത്. ചികിത്സ കാലത്ത് പാർട്ടിയുടെ മാവേലിക്കരയിൽ നടന്ന ജില്ല ക്ലാസിലും ജില്ലയിലെ പാർട്ടിയുടെ 16 ാം ഏരിയ കമ്മിറ്റി പാർട്ടി വിദ്യാഭ്യാസ പരിപാടിയിലും ദർശനം, കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസെടുക്കാൻ പാർട്ടി ജില്ല കമ്മിറ്റി നിശ്ചയിച്ചിരുന്നു. എന്നാൽ, ചികിത്സ കാരണം മറ്റ് അധ്യാപകരെ ചുമതലപ്പെടുത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.