മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച്; മൂന്നുപേര്‍ക്ക് പരിക്ക്

അമ്പലപ്പുഴ: നിര്‍ത്തിയിട്ടിരുന്ന ലോറി എടുക്കുന്നതിനിടെ മറ്റൊരു ലോറി പിന്നിലിടിച്ച ശേഷം ഓട്ടോയിലിടിച്ചു. മൂന്ന് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ തോട്ടപ്പള്ളി ദേവി ഭവനിൽ രഞ്ജിത് (49), ഓട്ടോ യാത്രക്കാരായ കോമളപുരം സ്വദേശിനി ലക്ഷ്മി (17), പുന്നപ്ര അഖില (26) എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീ പാതയിൽ കാക്കാഴം കായിപ്പള്ളി ക്ഷേത്രത്തിനു സമീപം വെള്ളിയാഴ്ച വൈകീട്ട്​ 3.30ഓടെയായിരുന്നു അപകടം. പാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറി പെട്ടെന്ന് റോഡിലേക്ക് എടുത്തു, ഈ സമയം തൊട്ടുപിന്നാലെ വന്ന ലോറി ഇതിന്റെ പിന്നിലിടിച്ച് നിയന്ത്രണം തെറ്റി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.