സ്വാതന്ത്ര്യസമര സേനാനിക്ക് ആദരമൊരുക്കി വി.വി.എച്ച്.എസ്.എസ്

ചാരുംമൂട്: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന് താമരക്കുളം വി.വി.എച്ച്.എസ്.എസിൽ തുടക്കമായി. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ഗംഗാധരപ്പണിക്കരെ ആദരിച്ചു. സ്കൂൾ അസംബ്ലിയിൽ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ഉദ്ഘാടനം ചെയ്തു. മനു ചന്ദ്രൻ അധ്യക്ഷത വഹിച്ചു. 102കാരനായ സ്വാതന്ത്ര്യസമര സേനാനിയും ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസവും അനുഭവിച്ച ഗംഗാധരപ്പണിക്കരെ സ്കൂൾ മാനേജർ പി. രാജേശ്വരി പൊന്നാട അണിയിച്ചു. ഹെഡ്മാസ്റ്റർ എ.എൻ. ശിവപ്രസാദ് ഉപഹാരം നൽകി. ഗാന്ധിജി കേരള സന്ദർശനത്തിനിടെ മാവേലിക്കരയിലെത്തിയതിന്റെ ഓർമകൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. ഗ്രാമപഞ്ചായത്ത് അംഗം അനില തോമസ്, പ്രിൻസിപ്പൽ ജി.ജി.എച്ച്. നായർ, പി.ടി.എ പ്രസിഡന്റ് എസ്. ഷാജഹാൻ, വൈസ് പ്രസന്റുമാരായ ജി.എസ്. സതീഷ്, അനിൽകുമാർ, മാതൃസംഗമം കൺവീനർ അമ്പിളി പ്രേം, ഡെപ്യൂട്ടി എച്ച്.എം എസ്. സഫീനബീവി, സ്റ്റാഫ് സെക്രട്ടറിമാരായ ഹരികൃഷ്ണൻ, കെ. രഘുകുമാർ, തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.