ചാരുംമൂട്: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിൽ പങ്കാളികളാകുന്നതിന്റെ ഭാഗമായി നൂറനാട് സി.ബി.എം എച്ച്.എസ്.എസിലെ ആർട്ട് ആൻഡ് ക്രാഫ്റ്റ് ക്ലബിലെ കുട്ടികളും അധ്യാപിക ഷീജയും കൂടി തയാറാക്കിയ ദേശീയപതാക പാലമേൽ ഗ്രാമപഞ്ചായത്തിന് കൈമാറി. പ്രസിഡന്‍റ് ബി. വിനോദിന് ഹെഡ്മിസ്ട്രസ് ആർ. സജിനി പതാക കൈമാറി. ചെറുതും വലുതുമായ എഴുപത്തഞ്ചോളാം ദേശീയപതാകയാണ് പഞ്ചായത്തിന് കൈമാറിയത്. പഞ്ചായത്ത് അംഗം വേണു കാവേരി, ഡെപ്യൂട്ടി എച്ച്.എം ജെ.ആർ. ഹരീഷ് കുമാർ, ലൈബ്രറി ഇൻ ചാർജ് ആർ. സന്തോഷ് ബാബു, സ്റ്റാഫ് സെക്രട്ടറി എസ്. ഗിരിജ, എസ്. രാജേഷ്, എസ്. ജയകുമാർ, സ്കൗട്ട് ആൻഡ് ഗൈഡ്സ് അധ്യാപകരായ വി. രഞ്ജിനി, എം. രവികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.