യഥാര്‍ഥ ദേശീയത ഉയര്‍ത്തിക്കാട്ടാന്‍ അര്‍ഹത കോണ്‍ഗ്രസിന് മാത്രം -എ.എ. ഷുക്കൂര്‍

ചെങ്ങന്നൂര്‍: യഥാർഥ ദേശീയത ഉയര്‍ത്തിക്കാട്ടാന്‍ അര്‍ഹതയും അവകാശവും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് മാത്രമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ: എ.എ. ഷുക്കൂര്‍. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ: ബി.ബാബുപ്രസാദ് നയിക്കുന്ന നവ സങ്കല്‍പ് പദയാത്രയുടെ ഉദ്ഘാടനം ചെങ്ങന്നൂരില്‍ ഗാന്ധി പ്രതിമക്ക്​ മുന്നില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഭാരവാഹികളായ എം.മുരളി, അഡ്വ. ജോണ്‍സണ്‍ എബ്രഹാം, എം.ജെ. ജോബ്, മാന്നാര്‍ അബ്ദുല്ലത്തീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.