അരൂർ: നിർദിഷ്ട തുറവൂർ -പമ്പ പാതക്കരികിൽ കായലോരത്ത് ലോക നിലവാരത്തിൽ വഴിയോര വിശ്രമകേന്ദ്രം തയാറായി. തൈക്കാട്ടുശ്ശേരി പാലത്തിന് പടിഞ്ഞാറെ ഭാഗത്ത് തുറവൂരിലാണ് നയന മനോഹരവും ആധുനിക സൗകര്യങ്ങളോടെയുമുള്ള വിശ്രമ കേന്ദ്രം. ടൂറിസം വകുപ്പിന് കീഴിൽ ഒരുക്കിയ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമാണത്തിന് ഇടപെട്ടത് എ.എം. ആരിഫ് എം.പിയാണ്. നിർമാണം പുരോഗമിക്കുന്ന മാക്കേക്കടവ് പാലം പൂർത്തിയാവുമ്പോൾ ഈ റൂട്ടിൽ ശബരിമല തീർഥാടകരും വിനോദ യാത്രികരും എത്തുമെന്ന് കണക്കുകൂട്ടിയാണ് പാർക്ക് ഒരുക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും അലങ്കാര വിളക്കുകളും, ഇരിപ്പിടങ്ങളും, നടപ്പാതയും, ഭിന്നശേഷിക്കാർക്ക് പ്രത്യേക റാമ്പും, ശുചിമുറികളും, വാഹന പാർക്കിങ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ടൂറിസം മന്ത്രിയുടെ ഡേറ്റ് കിട്ടിയാലുടൻ ഉദ്ഘാടനം നടക്കും. ഉദ്ഘാടനത്തിന് കാത്തു നിൽക്കാതെ നാട്ടുകാർ വിശ്രമകേന്ദ്രം ഏറ്റെടുത്തു കഴിഞ്ഞു. വൈകുന്നേരങ്ങളിൽ നിരവധി പേരാണ് ദിനേന എത്തുന്നത്. ചിത്രം തുറവൂരിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്ന വിശ്രമകേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.