മുഹമ്മ - കുമരകം ജലഗതാഗത പാതയിൽ യാത്രക്കാർ ദുരിതത്തിൽ

മുഹമ്മ: ജല ഗതാഗത വകുപ്പ് മുഹമ്മ -കുമരകം റൂട്ടിൽ ഓടിച്ചിരുന്ന രണ്ട് യാത്രാബോട്ടിൽ ഒന്ന് അറ്റകുറ്റപ്പണിക്ക്​ കൊണ്ടുപോയതോടെ യാത്രക്കാർ ദുരിതത്തിൽ. ഈ റൂട്ടിൽ ഒരു ബോട്ടുമാത്രം സര്‍വിസ്‌ നടത്താന്‍ തുടങ്ങിയിട്ട്‌ ഒരാഴ്ചയിലേറെയായി. പകരം ബോട്ട്‌ എത്തിക്കാത്തതാണ്‌ യാത്രക്കാരെ വലക്കുന്നത്‌. ഇപ്പോൾ മണിക്കൂറുകള്‍ കാത്തുനിന്നെങ്കിലെ മറുകരയാത്ര സാധ്യമാകു. ഒന്നര മണിക്കൂര്‍ ഇടവേളകളില്‍ മാത്രമാണ്‌ ബോട്ട്‌ സർവിസ്​. വാഹനം കയറ്റാവുന്ന ബോട്ടുകളാണ് മുഹമ്മ റൂട്ടിൽ ഓടുന്നത്. കോട്ടയത്തെ പ്രധാന സർക്കാർ ഓഫിസുകളിലടക്കം പോകുന്നവർ തിരക്കു കുറഞ്ഞ യാത്രക്ക്​ ആശ്രയിക്കുന്നത് ബോട്ടു യാത്രയെയാണ്. കൂടാതെ വിനോദ സഞ്ചാരികളും യാത്രക്കായി ഈ മാർഗം പ്രയോജനപ്പെടുത്തുന്നുണ്ട്. ബോട്ടു മുടങ്ങുന്നതിൽ ഗതാഗത മന്ത്രിക്ക് പാസഞ്ചേഴ്സ് അസോസിയേഷൻ നിവേദനം നൽകിയിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. സർവിസ്‌ പുനരാരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബോട്ട്‌ പാസഞ്ചേഴ്സ്‌ അസോസിയേഷന്‍ അധികൃതര്‍ക്ക്‌ പരാതി നല്‍കി. പടം:മുഹമ്മ ബോട്ട് സർവിസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.