കായംകുളം: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം 75ാം വാർഷികമായ കൽപവജ്രയുടെ ഭാഗമായ ദേശീയ ശിൽപശാല 12ന് രാവിലെ ഒമ്പതിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആഘോഷ ഭാഗമായി പുറത്തിറക്കുന്ന പ്രത്യേക തപാൽ കവറിന്റെയും മൈ സ്റ്റാമ്പിന്റെയും പ്രകാശനവും നടക്കും. ദേശീയ തലത്തിൽനിന്നുള്ള 250ലധികം കർഷക ഉൽപാദക കമ്പനികളുടെ പ്രതിനിധികൾ പങ്കെടുക്കും. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിക്കും. വിവിധ സംസ്ഥാനങ്ങളിലെ കർഷക ഉൽപാദക സംഘങ്ങളുടെ ഉൽപന്ന പ്രദർശനവും വിപണനവും ഇതോടനുബന്ധിച്ച് നടക്കും. വിവിധ കാർഷിക സ്റ്റാമ്പുകളുടെയും വിരളവും അമൂല്യവുമായ ഭൗമസൂചിക വിളകളുടെ പ്രത്യേക തപാൽ കവറുകളുടെയും പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. കർഷക ഉൽപാദക സംഘങ്ങളും വിദഗ്ധരുമായുള്ള മുഖാമുഖം, കാർഷിക സ്റ്റാർട്ടപ്പുകളുടെ സാങ്കേതിക വിദ്യ പ്രദർശനം, അവയുടെ പ്രായോഗിക വശങ്ങൾ പരിചയപ്പെടുത്തൽ എന്നിവയും ശിൽപശാലയുടെ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.