കർഷകസംഘം പ്രചാരണജാഥ

അരൂർ: സി.ഐ.ടി.യു കർഷകസംഘം അരൂർ യൂനിറ്റിന്‍റെ നേതൃത്വത്തിൽ സാമൂഹിക ജാഗരണ വാരാചരണ ഭാഗമായി കാൽനട പ്രചാരണജാഥ ആരംഭിച്ചു. അരൂർ മാർക്കറ്റിന് സമീപത്തുനിന്ന് ആരംഭിച്ച ജാഥയുടെ ക്യാപ്റ്റൻ മത്സ്യത്തൊഴിലാളി യൂനിയൻ നേതാവ് സി.എൻ. മനോഹരൻ ആണ്. സി.ഐ.ടി.യു മേഖല സെക്രട്ടറി പി.ഡി. രമേശൻ ജാഥ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഭാരവാഹി വള്ളിയമ്മ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു കോഓഡിനേഷൻ കമ്മറ്റി അംഗം സി.ആർ. ആന്‍റണി, അരൂർ കർഷക സംഘം പ്രസിഡന്‍റ്​ എം.എൻ. ബാലചന്ദ്രൻ, കർഷകസംഘം സെക്രട്ടറി പി.എൻ. ശശി , സുനിൽ തെക്കേമഠം, സി.പി.എം അമ്മനേഴം ബ്രാഞ്ച് സെക്രട്ടറി ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.