സൈനിക പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

മാന്നാർ: അഗ്നിപഥ് ഉൾപ്പെടെയുള്ള സൈനിക നിയമനങ്ങൾ ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്ക് പരിശീലനത്തിനായുള്ള കേന്ദ്രം പൂർവസൈനിക സേവാപരിഷത്ത് ജില്ല കമ്മിറ്റി ആരംഭിച്ചു. ഉദ്ഘാടനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഡ്വ. അനിൽ വിളയിൽ നിർവഹിച്ചു. കുട്ടമ്പേരൂർ 3857ാം നമ്പർ എൻ.എസ്.എസ് കരയോഗ മന്ദിരം ഹാളിലാണ് പരിശീലന കേന്ദ്രം. സൈനിക-അർധ സൈനിക ജോലി ആഗ്രഹിക്കുന്നവർക്കുള്ള ശാരീരിക ക്ഷമതയിൽ ഉൾപ്പെടെ ചെറിയ ഫീസ് ഈടാക്കി വിമുക്ത ഭടന്മാർ പരിശീലനം നൽകും. അഖില ഭാരതീയ പൂർവ സൈനിക സേവ പരിഷത്ത് ജില്ല പ്രസിഡന്‍റ്​ കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി.കെ. ഉണ്ണികൃഷ്ണൻ, അഖില ഭാരതീയ പൂർവ സൈനിക സേവ പരിഷത്ത് ജില്ല ജനറൽ സെക്രട്ടറി രാജാഗോപാലൻ നായർ, ജില്ല ഉപാധ്യക്ഷൻ ശിവപ്രസാദ് സൈന്യമാതൃശക്തി ജില്ല അധ്യക്ഷ മായ ജയകുമാർ, ജില്ല ജനറൽ സെക്രട്ടറി സന്ധ്യ ഹരികുമാർ, യൂനിറ്റ് പ്രസിഡന്റ്‌ ഗോപാലകൃഷ്ണൻ നായർ സംസ്ഥാന സമിതി അംഗം വിജയൻ പിള്ള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.