ചെങ്ങന്നൂർ: കേരള കർഷക സംഘം, കെ.എസ്.കെ.ടി.യു, സി.ഐ.ടി.യു സംഘടനകളുടെ നേതൃത്വത്തിൽ സാമൂഹിക ജാഗരൺ നടത്തി. സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ.കെ. ചന്ദ്രൻ തിരുവൻവണ്ടൂരിലും കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി അംഗം വി.വി. അജയൻ പ്രാവിൻകൂട് ജങ്ഷനിലും ഉദ്ഘാടനം ചെയ്തു. ബാബു പുന്നൂസ് അധ്യക്ഷത വഹിച്ചു. കല്ലിശ്ശേരി ജങ്ഷനിൽ സമാപന സമ്മേളനം സി.ഐ.ടി.യു ഏരിയ പ്രസിഡന്‍റ് എം.കെ. മനോജ് ഉദ്ഘാടനം ചെയ്തു. പി.കെ. ഉത്തമൻ അധ്യക്ഷത വഹിച്ചു. ഷാജി കുതിരവട്ടം, ദീപു ദിവാകരൻ, ടി.കെ. അനിൽ കുമാർ, ലതീഷ് കുമാർ, ബിന്ദു കുരുവിള, വി. ഷാജിമോൻ, രാജ് കുമാർ, വത്സല, മഹിമധു, എം.ജെ. ശ്രീലത, വി. സുരേഷ്, രാജേഷ് കുമാർ, ഷൈനി സജി, പി.കെ. സോമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.