ഐ.ടി.ബി.പി വിദ്യാർഥികൾക്കായി ആയുധ പ്രദർശനം

ചാരുംമൂട്: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നൂറനാട് ഐ.ടി.ബി.പി 27ാം ബറ്റാലിയനിൽ വിദ്യാർഥികൾക്കായി ആയുധ പ്രദർശനം നടത്തി. താമരക്കുളം വി.വി.എച്ച്.എസ്.എസ്, പ്രയാർ ആർ.വി.എസ്.എം എച്ച്.എസ്.എസ്, ചുനക്കര ചെറുപുഷ്പ ബഥനി സീനിയർ സെക്കൻഡറി സ്കൂൾ, ഇടപ്പോൺ ഗവ. എച്ച്.എസ് എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് ഐ.ടി.ബി.പി ക്യാമ്പിലെത്തിയത്. ക്യാമ്പ് കവാടത്തിൽ സൈനികർ ദേശീയപതാക നൽകി വിദ്യാർഥികളെ വരവേറ്റു. സൈന്യം ഉപയോഗിക്കുന്ന റിവോൾവർ മുതൽ അത്യാധുനിക ആയുധങ്ങൾ വരെ പ്രദർശിപ്പിച്ചിരുന്നു. ഓരോ ആയുധത്തിന്റെയും പ്രത്യേകതകളും ഉപയോഗക്രമവും സൈനികർ വിശദീകരിച്ചു. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ക്യാമ്പ് കമാൻഡന്റ് എസ്. ജിജുവിന്റെ നിർദേശപ്രകാരമായിരുന്നു പ്രദർശനം. ഫോട്ടോ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഐ.ടി.ബി.പി നൂറനാട് ബറ്റാലിയനിൽ വിദ്യാർഥികൾക്കായി നടന്ന ആയുധ പ്രദർശനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.