ചാരുംമൂട്: നൂറനാടൻമാർ സൗഹൃദ കൂട്ടായ്മയുടെ 'ഹൃദയസ്പർശം - 2022' പരിപാടിയുടെ ഭാഗമായി ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയടക്കമുള്ള പ്രതിഭകൾക്ക് ആദരവ് നൽകി. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ ശ്രദ്ധേയരായ സിറാജ് ഷാ, ഷെയ്ഖ് ഹസൻഖാൻ, അതുൽ നറുകര തുടങ്ങിയവരെയും ആദരിച്ചു. എം.എസ്. അരുൺകുമാർ എം.എൽ.എ അവയവദാന സമ്മതപത്ര സമർപ്പണം നിർവഹിച്ചു. കൂട്ടായ്മ പ്രസിഡന്‍റ് സനൽ നൂറനാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ സ്വപ്ന സുരേഷ്, ബി.വിനോദ്, സുശീല കുഞ്ഞമ്മ കുറുപ്പ് എന്നിവർ വിദ്യാർഥി പ്രതിഭകളെ അനുമോദിച്ചു. പടനിലം ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റ് സി.ആർ. വേണുഗോപാൽ, കൂട്ടായ്മ സെക്രട്ടറി അനുഗൻ, ഗോകുൽ, സതീഷ് കുമാർ, സുജിത്ത് പള്ളിക്കൽ, കെ.ര മേശ്, പ്രവീൺ എന്നിവർ സംസാരിച്ചു. ഫോട്ടോ: നൂറനാടൻമാർ സൗഹൃദ കൂട്ടായ്മയുടെ 'ഹൃദയസ്പർശം - 2022' പരിപാടി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.