മികച്ച പച്ചക്കറികൃഷി: കുടുംബശ്രീക്ക് വാർഡ്അംഗത്തി‍െൻറ കാഷ് അവാർഡ്

മികച്ച പച്ചക്കറികൃഷി: കുടുംബശ്രീക്ക് വാർഡ്അംഗത്തി‍ൻെറ കാഷ് അവാർഡ് കുരട്ടിക്കാട്: പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തതക്കായി കുടുംബശ്രീ വഴി നടപ്പാക്കിയ 'അഗ്രി ന്യൂട്രി ഗാർഡൻ' പദ്ധതിയിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെച്ച കുടുംബശ്രീക്ക്​ കാഷ് അവാർഡ് നൽകി വാർഡ്അംഗം. മാന്നാർ പഞ്ചായത്ത് കുരട്ടിക്കാട് ആറാം വാർഡ് മെംബറും ക്ഷേമകാര്യ സ്‌ഥിരം സമിതി ചെയർമാനുമായ സലിം പടിപ്പുരക്കലാണ് മികച്ച വിളവെടുത്ത ഉദയം കുടുംബശ്രീക്ക്​ കാഷ് അവാർഡ് നൽകിയത്. കുടുംബശ്രീ- എ.ഡി.എസ് - വാർഷികാഘോഷത്തിൽ കാഷ് അവാർഡ് സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. രത്നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ സുനിൽ ശ്രദ്ധേയം, വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ശാലിനി രഘുനാഥ്, പഞ്ചായത്തംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, വി.ആർ. ശിവപ്രസാദ്, അനീഷ് മണ്ണാരേത്ത്, പുഷ്പലത, സി.ഡി.എസ് ചെയർപേഴ്സൻ ഗീതാ ഹരിദാസ്, വൈസ് ചെയർ പേഴ്സൻ സുശീല സോമരാജൻ, കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത, ശെൽവി ഗണേശൻ, സുജ, സാവിത്രിയമ്മാൾ സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.