'ദേശീയപാതയിൽ കൂടുതൽ അടിപ്പാതകൾ വേണം'

കായംകുളം: ദേശീയപാത ആറുവരിയാക്കുന്നതി‍ൻെറ ഭാഗമായി റോഡ് ഉയർത്തി നിർമിക്കുന്ന പശ്ചാത്തലത്തിൽ ടൗണിനെ രണ്ടായി വിഭജിക്കുന്നത് ഒഴിവാക്കാൻ കൂടുതൽ അടിപ്പാതകൾ നിർമിക്കണമെന്ന് സോഷ്യൽ ഫോറം ആവശ്യപ്പെട്ടു. നിലവിൽ കൃഷ്ണപുരത്തും കെ.എസ്.ആർ.ടി.സി ജങ്ഷനിലും മാത്രമാണ് അടിപ്പത നിർമിക്കുന്നത്. ഇതു ഗുരുതര ഗതാഗത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും ടൗണിനെ രണ്ടായി വിഭജിക്കുന്നതിന് തുല്യവുമാണ്. രാമപുരം, കരീലകുളങ്ങര, പുത്തൻറോഡ് മുക്ക്, ഇടശ്ശേരിമുക്ക്, കൊറ്റുകുളങ്ങര, കോളജ് ജങ്ഷൻ തുടങ്ങിയ ഭാഗങ്ങളിൽ അടിപ്പാത നിർമിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി യാത്രചെയ്യാൻ കഴിയൂ. ഫോറം പ്രസിഡന്‍റ്​ ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. ബി. ദിലീപൻ, താഹ വൈദ്യൻവീട്ടിൽ, സജീർ കുന്നുകണ്ടം, നസീബ്, എൻ.ആർ. അജയകുമാർ, ഉദയകുമാർ ചേരാവള്ളി, മക്ബൂൽ മുട്ടാണിശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.