വ്യാപാരി ദിനാചരണം

വടുതല : ദേശീയ വ്യാപാരി ദിനാചരണ ഭാഗമായി അരൂക്കുറ്റി മർച്ചന്‍റ്​സ്​ അസോസിയേഷൻ പരിസര ശൂചീകരണം, പതാക ഉയർത്തൽ, മധുരപലഹാര വിതരണം എന്നിവ നടത്തി. യൂനിറ്റ്​ പ്രസിഡന്‍റ്​ സി.കെ. അഷറഫ് വടുതല വ്യാപാര ഭവന് മുന്നിൽ പതാക ഉയർത്തി. വി.സി. രാജേന്ദ്രൻ, ഫസീർ കോട്ടൂർ, ടി.എസ്. നാസിമുദ്ദീൻ, ഇ.കെ. ബഷീർ എന്നിവർ നേതൃത്വം നൽകി. പൂച്ചാക്കൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂച്ചാക്കൽ യൂനിറ്റ് ദേശീയ വ്യാപാരി ദിനം ആചരിച്ചു. പ്രസിഡന്‍റ്​ ടി.ഡി. പ്രകാശൻ വ്യാപാര ഭവന് മുന്നിൽ പതാക ഉയർത്തി. സെക്രട്ടറി അബ്ദുൾ ഗഫൂർ, ട്രഷറർ ഷൺമുഖൻ നായർ, സുരേഷ്, ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം : യൂനിറ്റ് പ്രസിഡന്‍റ്​ ടി.ഡി. പ്രകാശൻ പൂച്ചാക്കൽ വ്യാപാര ഭവന് മുന്നിൽ പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.