അമ്പലപ്പുഴ: ദേശീയ പാതയിൽ പുന്നപ്ര മിൽമക്ക് മുന്നിലെ കുഴി യാത്രക്കാരുടെ നടുവൊടിക്കുന്നു. മാസങ്ങൾക്ക് മുമ്പ് മെറ്റൽ ഇളകി ചെറിയ രൂപത്തിൽ രൂപപ്പെട്ട കുഴി ഇപ്പോൾ വൻ ഗർത്തമായിട്ടും ദേശീയപാത അതോറിറ്റിക്ക് അനക്കമില്ല. ഇരുചക്ര വാഹനങ്ങൾ അടക്കം വലുതും ചെറുതുമായ നിരവധി വാഹനങ്ങളാണ് ദിനംപ്രതി കുഴിയിൽ വീഴുന്നത്. അകലെനിന്ന് വരുന്ന വാഹനങ്ങൾ കുഴി കാണില്ല. പെട്ടെന്ന് ബ്രേക്ക് പിടിക്കുമ്പോഴുള്ള അപകടങ്ങൾ പതിവാണ്. കൂടാതെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. പുന്നപ്ര കളത്തട്ടിന് സമീപം രണ്ട് സ്കൂളുകൾ പ്രവർത്തിക്കുന്നതിന് മീറ്ററുകൾക്കു സമീപമാണ് ഗർത്തം. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനും എത്തുന്ന വാഹനങ്ങൾ നിരന്തരം കുഴിയിൽവീഴുകയാണ്. (ചിത്രം... ദേശിയ പാതയിൽ പുന്നപ്ര മിൽമക്കു മുന്നിലെ അപകടക്കുഴി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.