ചാരുംമൂട്: ഓണാട്ടുകരയുടെ കരദേശങ്ങളിൽ ഒരുകാലത്ത് സമൃദ്ധിയുടെ പ്രതീകമായിരുന്ന മരച്ചീനി കൃഷി. നാടിൻെറ സാമ്പത്തിക അടിത്തറ പാകുന്നതിൽ വലിയ പങ്കുവഹിച്ച മരച്ചീനി കൃഷി ഇപ്പോൾ വിരളമായി. ഒരു മൂട്ടിൽനിന്ന് 10 മുതൽ 20 വരെ കിലോ മരച്ചീനിയാണ് ലഭിച്ചിരുന്നത്. നെടുമങ്ങാടൻ, നമ്പർ, ഏത്തൻ തുടങ്ങി വിവിധ ഇനങ്ങൾ അന്നുണ്ടായിരുന്നു. ക്ഷീരകർഷകരുടെ പ്രധാന കേന്ദ്രം കൂടിയായിരുന്ന ഓണാട്ടുകരയിൽ ജൈവവളത്തിന് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. രാവിലെതന്നെ മരച്ചീനിക്കമ്പുകളുടെ ഇട ഇളക്കി ജോലിചെയ്യുന്ന സംസ്കാരവും അന്നുണ്ടായിരുന്നു. മരച്ചീനി കുഴച്ചതും കഞ്ഞിയും രാവിലത്തെ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു. ഏഴും എട്ടും രൂപക്ക് ഓണാട്ടുകരയിലെ ചന്തകളിൽ വിൽപന നടത്തി നഷ്ടത്തിൻെറ കഥകൾ പറഞ്ഞ കർഷകരുടെ കാലം കടന്നുപോയി. എന്നാലിപ്പോൾ മരച്ചീനിക്ക് നല്ലകാലമായപ്പോൾ കൃഷി നാട്ടിൽ വിരളവുമായി. സാധാരണക്കാരൻെറ തീൻമേശയിൽനിന്ന് സമ്പന്നരുടെ ഇഷ്ട ആഹാരങ്ങളിലൊന്നായി മാറിയതോടെയാണ് വിലയും ഡിമാൻഡും ഏറിയത്. ഉൽപാദനം കുറഞ്ഞതും വിപണിയിലെ താരമാക്കി. ഇപ്പോൾ മരച്ചീനിക്ക് ഒരു തൂക്കത്തിന് നൂറുരൂപയാണ് വില. കിലോക്ക് 50 രൂപ നൽകണം. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം തട്ടുകടകൾ, ഹോട്ടലുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നിവ പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണ് മരച്ചീനി വിൽപന കൂടിയത്. വില കൂടിയപ്പോൾ വിപണിയിൽ കാര്യമായി മരച്ചീനി ലഭിക്കാത്ത സ്ഥിതിയുണ്ടായി. നാട്ടിലാകട്ടെ കൃഷിഭൂമി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മരച്ചീനി കച്ചവടം ചെയ്തിരുന്ന പഴയ തലമുറയിൽപെട്ടവർ തന്നെ വിരളം. സാമ്പത്തിക നഷ്ടത്തിന്റെ പേരിലാണ് പലരും ഈ രംഗത്തുനിന്ന് പിന്മാറിയത്. ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ മരച്ചീനി വ്യാപകമായി കൃഷി ചെയ്യുന്നത്. കർഷകർ കൃഷി ഇറക്കാത്തതാണ് വിലവർധനക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. APL MARACHEENI ചാരുംമൂട് മേഖലയിലെ മരച്ചീനി കൃഷി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.