ജി.പി. നായർ അനുസ്മരണം

ചാരുംമൂട്: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും തൊഴിലാളി പ്രസ്ഥാനങ്ങളുടെ സംഘാടകനുമായിരുന്ന പാലമേൽ ജി. പരമേശ്വരൻ നായരുടെ ഒമ്പതാം ചരമവാർഷിക ദിനം ആചരിച്ചു. ജി.പി. നായർ ഫൗണ്ടേഷൻ നേതൃത്വത്തിൽ രൂപവത്​കരിച്ച നൂറനാട് നവജീവൻ പെയിൻ ആൻഡ്​ പാലിയേറ്റിവ് കെയർ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മികവ് നേടിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ഫൗണ്ടേഷൻ പ്രസിഡന്‍റ്​ കെ. ചന്ദ്രനുണ്ണിത്താൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം എൻ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഫോട്ടേ : പാലമേൽ ജി. പരമേശ്വരൻ നായർ അനുസ്മരണ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.