കുഞ്ഞു ഋതികക്ക് കൈത്താങ്ങുമായി വോയ്​സ് ഓഫ് അറുനൂറ്റിമംഗലം

മാവേലിക്കര: എട്ടുമാസമായ ഋതികയുടെ കരൾമാറ്റ ശസ്ത്രക്രിയക്ക് ധനസഹായം എത്തിച്ച് വോയ്​സ് ഓഫ് അറുനൂറ്റിമംഗലം ചാരിറ്റബിൾ ട്രസ്റ്റ്​. ട്രസ്റ്റിന്റെ 69ാം പ്രവർത്തനത്തിന്‍റെ ഭാഗമായാണ് ധനസഹായം നൽകിയത്. അഖിനേഷ്‌ ഭവനത്തിൽ ഋതികക്ക്​ ശസ്ത്രക്രിയക്കായി 5,12,330 രൂപയാണ് സംഘടന കൈമാറിയത്. ജനകീയ കമ്മിറ്റി കൺവീനറും ഗ്രാമപഞ്ചായത്ത് അംഗവുമായ സുമേഷ് ഉദ്ഘാടനം ചെയ്തു. ചെക്ക് വി.ഒ.എ മാനേജിങ് കമ്മിറ്റി അംഗം രശ്മി സുലോചനയിൽനിന്ന് ജനകീയ കമ്മിറ്റി കൺവീർ സുമേഷ് ഏറ്റുവാങ്ങി. ട്രസ്റ്റ് അംഗം ബിനു ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഫോട്ടോ: ഋതികയുടെ കരൾമാറ്റ ശസ്ത്രക്രിയക്ക് വോയ്‌സ് ഓഫ് അറുനൂറ്റിമംഗലത്തിന്റെ ധനസഹായം വിതരണം ഗ്രാമപഞ്ചായത്ത് അംഗം സുമേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.