ഷരീഫ് അലങ്കാർ അനുസ്മരണം

കായംകുളം: ഹോട്ടൽ ആൻഡ്​ റസ്റ്റാറന്റ് അസോസിയേഷൻ മുൻ ജില്ല ട്രഷററും യൂനിറ്റ് വൈസ് പ്രസിഡന്റുമായിരുന്ന ഷരീഫ് അലങ്കാറിന്‍റെ അനുസ്മരണം അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. നഗരസഭ ചെയർപേഴ്സൻ പി. ശശികല ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ എസ്.കെ. നസീർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് നാസർ പി. താജ് അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. ഇ. സമീർ, പി. അരവിന്ദാക്ഷൻ, എ.പി. ഷാജഹാൻ, പാലമുറ്റത്ത് വിജയകുമാർ, ഷെയ്ക് പി. ഹാരീസ്, എ.ജെ. ഷാജഹാൻ, അഡ്വ. ഒ. ഹാരീസ്, അഡ്വ. പി.സി. രഞ്ജി, സൈഫുദ്ദീൻ മാർവൽ, രമേശ് ആര്യാസ്, ഫാറൂഖ് സഖാഫി, സൂര്യാ മുഹമ്മദ്, ഷമീർ, വി. മുരളീധരൻ, റോയി മഡോണ, ശ്രീഹരി, മൂലയിൽ സി. ദിലീപ്, എബിൻ, ബോസ്, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം:APLKY2KHRSA ഹോട്ടൽ ആൻഡ്​ റസ്റ്റാറന്റ് അസോസിയേഷൻ നടത്തിയ കായംകുളം നഗരസഭ ചെയർപേഴ്സൻ പി. ശശികല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.