അരൂർ: കേരള ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷന്റെ ജില്ല കൺവെൻഷനും നേതൃപഠന ക്ലാസും അരൂരിൽ നടന്നു. തൈക്കാളമുറി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് ആർ. ബിനു സീമാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് തമ്പി നാഷനൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ. സജി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി റഹീം കുഴിപ്പുറം ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടറിമാരായ ഷാജു ഇടുക്കി, കെ.കെ. മനോജ്, സംസ്ഥാന സെക്രട്ടറി രവി പുഴയ്ക്കൽ, സംസ്ഥാന ഓർഗനൈസർ കെ.എ. വേണുഗോപാൽ, ജില്ല സെക്രട്ടറി ജയപ്രസാദ്, ട്രഷറർ പി. അജി, വൈസ് പ്രസിഡന്‍റ് മുജീബ്, കമ്മിറ്റി അംഗം മുഹമ്മദാലി എന്നിവർ പങ്കെടുത്തു. ചിത്രം : പുതിയ അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡും സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.