അരൂർ: തിരക്കൊഴിഞ്ഞ തോടും, കടകൾ ഒഴിയുന്ന ചന്തയും തിരക്കേറിയ വ്യാപാര കേന്ദ്രമായിരുന്ന കുത്തിയതോടിനെ മൂകമാക്കുന്നു. ജലഗതാഗതം സജീവമായിരുന്ന രാജഭരണകാലം മുതൽ പതിറ്റാണ്ടുകൾക്കു മുമ്പ് വരെ കുത്തിയതോട്, താലൂക്കിലെ തന്നെ പ്രധാന വ്യാപാരകേന്ദ്രമായിരുന്നു. എറണാകുളം, തലയോലപ്പറമ്പ്, വൈക്കം പ്രദേശങ്ങളിൽനിന്ന് പച്ചക്കറികളും പലവ്യഞ്ജനങ്ങളും കേവ് വള്ളങ്ങളിൽ ഇവിടെ എത്തിക്കുമായിരുന്നു. കടലോരങ്ങളിൽ നിന്നുപോലും ചെറുവള്ളങ്ങളിൽ സാധനങ്ങൾ വാങ്ങാൻ ആളുകളെത്തുമായിരുന്നു. രണ്ട് ലോറിയിൽ കയറ്റാവുന്ന സാധനങ്ങളാണ് വലിയ കേവുവള്ളങ്ങളിൽ കൊണ്ടുവന്നിരുന്നത്. അങ്ങനെ നിരവധി വള്ളങ്ങൾ ദിവസേന ഇവിടെ എത്തുമായിരുന്നു. റോഡ് ഗതാഗതം സജീവമായി ജലഗതാഗതം പൂർണമായി അവഗണിക്കപ്പെട്ടതോടെ കുത്തിയതോടിന്റെ പ്രതാപമാണ് ഇല്ലാതായത്. ചരക്ക് ഗതാഗതം ഒഴിഞ്ഞതോടെ കുത്തിയതോട് പായലും ചെടികളും വളർന്ന് നാശോൻമുഖമായി. ജലഗതാഗതത്തെ പുനരുജീവിപ്പിക്കാൻ സർക്കാറുകളും പഞ്ചായത്തുകളും ശ്രമിച്ചതുമില്ല. എല്ലാം കിട്ടുന്ന സൂപ്പർമാർക്കറ്റുകൾ പഞ്ചായത്തുകളിലാകെ കൂണുപോലെ മുളച്ചതോടെ കുത്തിയതോട് തീരെ അവഗണിക്കപ്പെട്ടു. ജല ഗതാഗതത്തെ ഉണർത്തി വിനോദസഞ്ചാരസാധ്യതകൾ വളർത്തിയാൽ ഇനിയും കുത്തിയതോട് ചന്തയുടെ ചന്തം വളർത്താൻ കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചിത്രം : കുത്തിയതോടും കടകളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.