'ഒപ്പം ഒരുമയോടെ' സ്നേഹാദരം സംഘടിപ്പിച്ചു

വടുതല: അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡിൽ 'ഒപ്പം ഒരുമയോടെ' സ്നേഹാദരം പരിപാടി വടുതല ജെട്ടി സി.കെ. കൊച്ചിട്യാതി ഓഡിറ്റോറിയത്തിൽ നടന്നു. ഇതിന്‍റെ ഭാഗമായി നടന്ന നേത്ര ചികിത്സ ക്യാമ്പും അർബുദ സാധ്യത നിർണയ ക്യാമ്പും പൂച്ചാക്കൽ സർക്കിൾ ഇൻസ്‌പെക്ടർ അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. ഓങ്കോളജിസ്റ്റ് ഡോ. സൗമ്യ അർബുദ ബോധവത്കരണ ക്ലാസ് എടുത്തു. 'ഒപ്പം ഒരുമയോടെ' ആദരവ് പരിപാടിയുടെ ഉദ്ഘാടനം ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയിച്ച മൂന്നാം വാർഡിലെ മുഴുവൻ കുട്ടികളെയും ആദരിച്ചു. വാർഡിലെ പ്രമുഖ വ്യക്തികളായ രവി ജേക്കബ്, (ചെയർമാൻ ട്രൈൻ ഹോൾഡിങ്സ്), ഡോ. സി.എ. അബ്ദുൽ ഖാദർ ചതുരങ്കവെളി (റിട്ട. സൂപ്രണ്ട്, മെഡിക്കൽ കോളജ്, ആലപ്പുഴ), കെ.എസ്. ജോർജ് (സബ് ഇൻസ്പെക്ടർ, പള്ളുരുത്തി), വി. ശശി (വെഹിക്കിൾ ഇൻസ്പെക്ടർ, കൊടുങ്ങല്ലൂർ), പി.ഡി. ജോഷി (ഹെഡ്മാസ്റ്റർ, മറ്റത്തിൽഭാഗം) എന്നിവരെ ജില്ല പഞ്ചായത്ത് മെംബർ ബിനിത പ്രമോദ് ആദരിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ.വി. സുരേഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കെ.എ. മാത്യു സ്വാഗതവും സി.ഡി.എസ്‌ മെംബർ ഷീജ സുനിൽ കുമാർ നന്ദിയും പറഞ്ഞു. ചിത്രം : 'ഒപ്പം ഒരുമയോടെ' ആദരം പരിപാടിയുടെ ഉദ്ഘാടനം ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.