കായംകുളം: വിദ്യാർഥികളെ സദാചാര വിരുദ്ധ ചിന്തകളിലേക്ക് വഴിതിരിച്ചുവിടാൻ ആസൂത്രിത നീക്കം നടക്കുന്നതായി ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ. എസ്.ഐ.ഒ ഏരിയ സമ്മേളന പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാമ്പസുകളെ അധാർമിക പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കുന്ന തരത്തിലെ പ്രവർത്തനങ്ങളെ കരുതിയിരിക്കണം. വിദ്യാർഥികളിൽ ധാർമിക രാഷ്ട്രീയ ചിന്തകൾക്ക് അടിത്തറ നൽകുന്നതിൽ എസ്.ഐ.ഒ നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് സിയാഹുൾ ഹഖ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് മുഹമ്മദ് ഹാഫിസ് പ്രമേയം വിശദീകരിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് എസ്. മുജീബ് റഹ്മാൻ, സെക്രട്ടറി എ. നാസർ, വനിത വിഭാഗം പ്രസിഡന്റ് സീനത്ത് ടീച്ചർ, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഹബീബ് റഹ്മാൻ , ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ഹന്ന ഫാത്തിമ, എസ്.ഐ.ഒ ഏരിയ സെക്രട്ടറി മുഹമ്മദ് ഫയാസ്, ജില്ല സമിതി അംഗം അബ്ദുൽ വാഹിദ് എന്നിവർ സംസാരിച്ചു. ചിത്രം: APLKY1SIO എസ്.ഐ.ഒ കായംകുളം ഏരിയ സമ്മേളന പ്രഖ്യാപനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.