അരൂക്കുറ്റി: യൂത്ത് കോൺഗ്രസ് അരൂക്കുറ്റി, അരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൻ അരൂർ- അരൂക്കുറ്റി പാലത്തിൽ പ്രതിഷേധവും കരുതലും സമരം നടത്തി. പാലത്തിന്റെ പടിഞ്ഞാറെ ഇറക്കത്തിൽ രൂപപ്പെട്ട അപകടക്കുഴികളിൽ വാഴ നടുകയും കുഴികൾ കോൺക്രീറ്റ് ഇട്ട് അടക്കുകയും ചെയ്തു. അരൂർ എം.എൽ.എയുടെ ചിത്രം കെട്ടിയ വാഴയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുഴികളിൽ സ്ഥാപിച്ചത്. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്. നിതീഷ് ബാബു സമരം ഉദ്ഘാടനം ചെയ്തു. അരൂക്കുറ്റി മണ്ഡലം പ്രസിഡന്റ് നൗഫൽ മുളക്കൻ അധ്യക്ഷത വഹിച്ചു. അരൂർ മണ്ഡലം പ്രസിഡന്റ് സിമിൽ സ്വാഗതവും ഡി.സി.സി സെക്രട്ടറി എം.ആർ. രാജേഷ് മുഖ്യപ്രഭാഷണവും നടത്തി. ചിത്രം : യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിലെ അപകടക്കുഴികളിൽ വാഴനട്ട് പ്രതിഷേധിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.